News Desk

2021-06-09 09:05:41 pm IST

ദോഹ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍ ഹ്രസ സമയത്തെ സന്ദര്‍ശനത്തിനായി ദോഹയിലിറങ്ങി. ദോഹ സന്ദര്‍ശനത്തിനിടെ ഖത്തര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ മിസ്‌നദുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. 

കൊവിഡ് കാലത്ത് ഇന്ത്യയിലേക്ക് ഖത്തര്‍ നല്‍കിയ സഹായങ്ങള്‍ക്ക് വളരെയധികം നന്ദി അറിയിക്കുന്നുവെന്നും മേഖലയിലെ നിരവധി വിഷയങ്ങളെ കുറിച്ച് ഖത്തര്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top