Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |
ദോഹ: ഇന്ത്യയുടെ സമ്പന്നമായ ഇസ്ലാമിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സ്മാരകങ്ങളുടെ  പ്രദർശനം  കത്താറയിൽ. മുപ്പത്തിമൂന്ന് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യൻ കലാ ചരിത്രകാരനും   ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവുമായ ബെനോയ് കെ ബെഹലിന്റെ  ചിത്രങ്ങളാണ് ഇത്.

“ഇസ്ലാമിക് സ്മാരകങ്ങൾ” എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക് വാസ്തുവിദ്യാ മാസ്റ്റർപീസുകളുടെ ഒരു മികച്ച പ്രദർശനമാണ്. താജ്മഹൽ, സുൽത്താൻ അഹ്മദ് ഷായുടെ പള്ളി,  ബിലാൽ ഖാൻ ഖാസി പള്ളി, ന്യൂഡൽഹിയിലെ ചെങ്കോട്ട, കർണാടകയിലെ തുർക്കാഷ് മഹൽ എന്നിവയുൾപ്പടെയുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ഖത്തറിലെ ഇന്ത്യൻ  അംബാസഡർ പി. കുമാരൻ, മറ്റ് ഉദ്യോഗസ്ഥർ, നിരവധി കലാകാരന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ കത്താറ  ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി  എക്സിബിഷൻ  ഉത്‌ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയും കതാരയും ചേർന്നാണ് എക്സിബിഷൻ അവതരിപ്പിക്കുന്നത്. ഖത്തർ-ഇന്ത്യ 2019 സാംസ്കാരിക വർഷത്തെ ആഘോഷത്തോടനുബന്ധിച്ചാണ് ഇത്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് കൂടുതലറിയാൻ വിലമതിക്കാനാവാത്ത അവസരം നൽകുന്ന എക്സിബിഷൻ, ബിൽഡിംഗ് 19 ഗാലറി 1 ൽ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പൊതു കാഴ്ചയ്ക്കായി തുറന്നിരിക്കും. സെപ്‌തംബർ 28 ആണ് അവസാന തീയതി. 



Top