News Desk

2021-05-18 03:58:53 pm IST
മസ്‌കത്ത്: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഒമാനിലും എത്തിയിരിക്കാമെന്ന് കൊവിഡ് ഫീല്‍ഡ് ആശുപത്രി ഡയറക്ടര്‍. വായുവിലൂടെ പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ കൂടുതല്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയില്ല. 

അതുകൊണ്ടു തന്നെ ഇന്ത്യന്‍ വകഭേദം കണ്ടെത്താനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് ഫീല്‍ഡ് ആശുപത്രി ഡയറക്ടര്‍ ഡോ. നബില്‍ മുഹമ്മദ് അല്‍ ലോവതി പറഞ്ഞു. ഒമാന്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ആശുപത്രിയിലെത്തുന്നവരുടെ നിരക്ക് ഇപ്പോഴും ഉയര്‍ന്നതാണെന്നും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിരക്ക് ഉയര്‍ന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററുകളും പോസിറ്റീവ് വായു മര്‍ദ്ദവും നല്‍കുന്ന 'ഹെല്‍മെറ്റ്' പോലുള്ള പുതിയ രീതികള്‍ രോഗിയെ കൂടുതല്‍ സുഖമായി ശ്വസിക്കാന്‍ സഹായിക്കുകയും രക്തത്തിലെ ഓക്‌സിജന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top