News Desk

2021-05-11 08:22:28 pm IST

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി.  യു.എസിലെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ 65-കാരിയെയാണ് 28-കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 

മര്‍ദ്ദിച്ചവശയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകനെതിരെ കൊലക്കുറ്റത്തിനും ലൈംഗികാക്രമണത്തിനും കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. 

അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നിലൂടെയെത്തി അമ്മയെ ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ അമ്മയെ യുവാവ് ലൈംഗിക പീഡനത്തിരയാക്കുകയായിരുന്നു. മാതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 

കൊലപാതകത്തിന് ശേഷം ചോരയില്‍ കുളിച്ച വസ്ത്രങ്ങളുമായി വീടുവിട്ടിറങ്ങിയ യുവാവ് തന്നെയാണ് കൊലപാതക വിവരം പുറത്തറിയിക്കുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

ഇതിനിടെ വീട്ടിലെത്തിയ പ്രതിയുടെ സഹോദരി ബേസ്‌മെന്റില്‍ അമ്മ ബോധം കെട്ടുകിടക്കുന്നത് കണ്ട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്നെ മരണം സംഭവിച്ചിരുന്നു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെയും മകന്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top