Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ ഗൾഫ് പര്യടനത്തിന് ഇന്ന് തുടക്കം സൗദി, യു എ ഇ, ഖത്തർ എന്നീ രാഷ്ട്രങ്ങളാണ് അദ്ദേഹം സന്ദർശിക്കാനൊരുങ്ങുന്നത്. ഇന്ന് തുടങ്ങുന്ന പര്യടനം പന്ത്രണ്ടാം തിയതി വരെയുണ്ടാവുമെന്നാണ് ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

അബുദാബിയിൽ ഈ മാസം പത്താം  തിയതി നടക്കുന്ന ഏഷ്യൻ ഊർജ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുക എന്നതാണ് കേന്ദ്ര ഊർജ മന്ത്രിയുടെ ഗൾഫ് പര്യടനത്തിലെ മുഖ്യ അജണ്ടകളിലൊന്ന്. ദോഹയിൽ ഖത്തർ പ്രധാനമന്ത്രി ഖത്തർ ഊർജ മന്ത്രി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും എന്നും എ എൻ ഐ റിപ്പോർട് ചെയ്തു. 


Top