Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബൂദബിയിലെത്തി. യു എ ഇയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' സ്വീകരിക്കാനാണ് സന്ദർശനം. തുടർന്ന് വൈകുന്നേരം  അദ്ദേഹം ബഹ്റൈനിലേക്ക് തിരിക്കും. 

മൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്.ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അബൂദബിയിലെത്തിയത്. ഇന്ത്യൻ അംബാസഡർ നവ്ദീപ്സിങ് സുരി, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹ്മദ്അൽ ബന്ന തുടങ്ങിയവര്‍ മോദിയെ സ്വീകരിച്ചു.

ഇന്ന് രാവിലെ യു.എ.ഇ സമയം പത്തിനാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. എമിറേറ്റ്സ് പാലസില്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം 'റൂപേ' അവതരിപ്പിക്കും.ഉച്ചക്ക് 12 ന് പ്രസിഡൻഷ്യൽ പാലസിലാണ് യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ മോദിക്ക് ഓര്‍ഡര്‍ സായിദ് കൈമാറുക. 

ഗാന്ധിജിയുടെ 150ാം ജൻമവാർഷികത്തില്‍ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനം നടക്കും. കൊട്ടാരത്തില്‍ രാജകീയ വിരുന്നില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ബഹ്റൈനിലേക്ക് തിരിക്കും.

Top