ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.സി.സി) രക്തദാന ക്യാമ്പ് ഈ മാസം 21-ന് സംഘടിപ്പിക്കുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ അശോക ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55641025, 33498767, 33448088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.