News Desk

2021-05-15 06:49:26 pm IST
ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം അടുത്തയാഴ്ച ഖത്തറില്‍ എത്തും. ഇന്ത്യന്‍ ടീമിന്റെ യാത്രയെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ നീങ്ങിയതോടെയാണിത്.

ഇന്ത്യയില്‍ നിന്നു ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ നിന്നും ടീമിനെ ഖത്തര്‍ ആരോഗ്യമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.

ജൂണിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക. ഖത്തറിനെതിരെ ജൂണ്‍ മൂന്നിനും ബംഗ്ലാദേശിനെതിരെ ജൂണ്‍ ഒമ്പതിനും അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ 15നുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. 

എ.ഐ.എഫ്.എഫ് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 10 ദിവസത്തെ ക്വാറന്റൈനില്‍ ടീമിന് ഇളവ് ലഭിച്ചു. ഇതോടെ കളിക്കാര്‍ ഡല്‍ഹിയിലെത്തി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ അടുത്തയാഴ്ച ആദ്യം തന്നെ ഖത്തറിലേക്ക് വരും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top