News Desk

2021-02-04 07:27:58 pm IST
ദോഹ: ഇന്നലെ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) നേടി ഖത്തര്‍ പ്രവാസിയായ മലയാളി 
തസ്‌ലീന പുതിയപുരയില്‍. 

ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ തസ്‌ലീന പുതിയപുരയില്‍ ഖത്തറില്‍ ബേക്കറി ആന്ഡ് റസ്റ്റോറന്റുകള്‍ നടത്തുന്ന അബ്ദുല്‍ ഖദ്ദാഫിയുടെ ഭാര്യയും മൂന്നു മക്കളുടെ അമ്മയുമാണ്.

പത്തു വര്‍ഷത്തോളം ദുബൈയില്‍ പ്രവാസിയായിരുന്ന തസ്‌ലീന ജനുവരി 26നാണ് ഓണ്‍ലൈനിലൂടെ 291310 നമ്പര്‍ ടിക്കറ്റെടുത്തത്. ആദ്യമായാണ് ടിക്കറ്റെടുക്കുന്നതെന്നും സമ്മാനമടിച്ചത് വിശ്വസിക്കാനായില്ലെന്നും തസ്‌ലീന പ്രതികരിച്ചു.

ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞത്. ഇന്നലെ നടന്ന നറുക്കെടുപ്പ് പക്ഷേ, തത്സമയം കണ്ടിരുന്നില്ലെന്നും തസ്‌ലീന പറഞ്ഞു. സമ്മാനത്തുകയില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top