കുവൈത്ത് സിറ്റി: പ്രവാസി യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിലെ ജലീബ് അല്‍ ഷുയഖിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇന്ത്യക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് സംഘവും ആംബുലന്‍സും സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ