News Desk

2021-06-05 03:31:48 pm IST
ഷാര്‍ജ: യു.എ.ഇയില്‍ പ്രവാസി ഇന്ത്യക്കാരി അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ഷാര്‍ജയിലെ അല്‍ ഖാന്‍ ഏരിയയിലുള്ള കെട്ടിടത്തിന്റെ നാലാം നിലയിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയാണ് 40 വയസ്സുള്ള പ്രവാസി മരിച്ചത്. 

വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് സംഭവം. വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ജീവനൊടുക്കാന്‍ സ്ത്രീ തീരുമാനിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 

കെട്ടിടത്തിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അദ്ദേഹം ഈ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി 11 മണിയോടെ അല്‍ കുവൈത്തി ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. ബുഹൈറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top