Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

യു എ ഇ യിൽ ഇന്ത്യൻ വനിതക്ക് ശാരീരിക പീഡനം ഏൽക്കേണ്ടിവന്നതായി റിപ്പോർട്. ജോലി തേടി അബൂദാബിയിലെത്തിയ ഇന്ത്യൻ വനിതയാണ് റിക്രൂട്മെന്റ് കമ്പനി ചതിയതായി യു എ ഇയിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയത്.

വീട്ടു ജോലിയാവശ്യാര്ഥം എന്ന പേരിൽ അബൂദാബിയിലെത്തിയ യുവതിയെ ഏജൻസി അധികൃതർ ശാരീരിക പീഡനത്തിന് ഇരയാക്കിയതായി അബുദാബി പത്രം റിപ്പോർട് ചെയ്തു. പഞ്ചാബിൽ നിന്നുള്ള വീണ റാണി എന്ന യുവതിക്കാണ് ഇത്തരത്തിൽ മോശം അനുഭവമുണ്ടായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിസിറ്റ് വിസയിൽ യു എ ഇയിൽ പ്രവേശിക്കുന്നവർ ജോലി ആവശ്യാർഥം നിരവധി കേസുകളിൽ കുടുങ്ങുന്നതായി നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യുവതിയെ പിന്നീട് അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയതായാണ് വിവരം. 


Top