ദുബൈ: ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ച ഇന്റര്‍നാഷണല്‍ ലൈസന്‍സ് യു.എ.ഇയില്‍ തന്നെ പുതുക്കാമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഈ സൗകര്യം പ്രാബല്യത്തില്‍ വന്നു.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ വര്‍ക്കിങ് ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 വരെ ഈ സേവനം ലഭ്യമാകും.
ദുബൈയില്‍ ഊദ് മേത്തയില്‍ ഐ.വി.എസ് ഗ്ലോബല്‍ ബില്‍ഡിങ്ങിലെ 201, 202 റൂമിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട്, ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്, ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് എന്നിവയുടെ ഒറിജിനലുകള്‍ കൈയില്‍ കരുതണം. രേഖകള്‍ കേന്ദ്ര മന്ത്രാലയത്തിന്റെ 'പരിവാഹന്‍' പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും ഫീസ് അടക്കുകയും വേണം. 48 ദിര്‍ഹമാണ് ഫീസ്.
ഇന്ത്യയിലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമം ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇന്ത്യ അനുവദിക്കുന്ന ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് യു.കെ, യു.എസ്, ജര്‍മനി, ആസ്ട്രേലിയ, കാനഡ, സ്വിറ്റ്സര്‍ലന്‍ഡ്, ഭൂട്ടാന്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഫ്രാന്‍സ്, മൗറീഷ്യസ്, ഫിന്‍ലാന്‍ഡ്, സ്പെയിന്, നോര്‍വെ എന്നീ രാജ്യങ്ങളിലാണ് സ്വീകരിക്കുന്നത്. ഇതിന്റെ കാലാവധി ഒരുവര്‍ഷമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക