ദുബൈ: പ്രവാസികള്‍ക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ സത്യാവസ്ഥ ഇനി മുതല്‍ പരിശോധിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലുള്ള പി.ബി.എസ്.കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി പരിശോധിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോര്‍മാറ്റില്‍ പി.ബി.എസ്.കെ ആപ്പില്‍ അപ് ലോഡ് ചെയ്താല്‍ മാത്രം മതി. കോണ്‍സുലേറ്റ് അധികൃതര്‍ ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ സിദ്ധാര്‍ത്ഥ കുമാര്‍ ബറെയ്ലി വ്യക്തമാക്കി.
ജനുവരി മുതല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ധാരാളം ഇന്ത്യക്കാരാണ് തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നത്. അതിന് പരിഹാരമായാണ് ഇത്തരത്തില്‍ സേവനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ ധാരാളം പേര് ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ തട്ടിപ്പിന് ഇരയാകാതെ ധാരാളം പേര് ഈ സേവനം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു
തൊഴില്‍ തര്‍ക്കം, നിയമസഹായം, തൊഴില്‍ സംബന്ധമായ മറ്റു വിഷയങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാന്‍ പി.ബി.എസ്.കെയില്‍ സംവിധാനമുണ്ട്. സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍, വിവാഹ സംബന്ധമായ പ്രശ്നങ്ങള്‍, മരണ റജിസ്ട്രേഷന് തുടങ്ങി വിവിധ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്. പ്രശ്നത്തില്‍ അകപ്പെടുന്നവര്‍ക്കു പി.ബി.എസ്.കെ ജീവനക്കാരോട് ആപ്പ് വഴി സംസാരിക്കാനും സാധിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക