News Desk

2021-04-17 08:54:50 pm IST
റിയാദ്: മൊബൈല്‍ ഭക്ഷണശാലകളിലെ തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി. മൂന്ന് വിഭാഗം ഫുഡ് ട്രക്കുകളില്‍ ആണ് അടുത്ത മാസം മുതല്‍ നിര്‍ബന്ധിത സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഐസ്‌ക്രീം, പാനീയങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍പന നടത്തുന്ന വാഹനങ്ങളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലവിധ സഹായ പദ്ധതികള്‍ മന്ത്രാലയം നടപ്പാക്കും. 

പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതിയും തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള ചെലവുകള്‍ വഹിക്കുന്ന പദ്ധതിയും അടക്കമുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുക. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ മൂന്നു ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. രാജ്യത്തെ റെസ്റ്ററന്റുകളില്‍ 20 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top