News Desk

2021-05-04 01:01:54 pm IST
മസ്‌കത്ത്: ഒമാനിലെ ഷോപ്പിങ്ങ് മാളുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും നിശ്ചിത ജോലികള്‍ ഒമാനി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം. 2021 ജൂലൈ 20 മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു. 

ഉപഭോക്തൃ സേവനങ്ങള്‍, കാഷ്യര്‍, കറന്‍സി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍, ഷെല്‍ഫ് സ്‌റ്റേക്കര്‍ എന്നീ ജോലികളാണ് പൗരന്മാര്‍ക്ക് മാത്രമായി നല്‍കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഇടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം ജോലികള്‍ക്ക് ഇനി മുതല്‍ വിദേശികള്‍ക്ക് തൊഴില്‍ അനുമതി ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

വലിയ കച്ചവട കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം വേഗത്തിലും എളുപ്പത്തിലും നടപ്പാക്കാന്‍ കഴിയുന്നതാണെന്ന് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബിന്‍ അലി ബഊവൈന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ സ്വദേശിവത്കരണത്തിലൂടെ പതിനായിരം ഒമാനികള്‍ക്ക് ജോലി ലഭിച്ചിരുന്നു.പുതിയ നിയമത്തിലൂടെ ഈ വര്‍ഷം 32000 പേര്‍ക്ക്  തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top