News Desk

2021-02-19 11:08:04 pm IST
ജിദ്ദ: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു. കൂടുതല്‍ തൊഴില്‍ മേഖലകളിലേക്കാണ് ഇപ്പോള്‍ വ്യാപിപ്പിക്കുന്നത്. നിയമം, വിദ്യാഭ്യാസം, റസ്റ്റാറന്റുകള്‍, കഫേകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നീ രംഗത്തെ ജോലികളില്‍ സ്വദേശിവത്ക്കരണം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മദ് അല്‍രാജിഹി വ്യക്തമാക്കി. 

കരാറുകാരുടെയും കണ്‍സള്‍ട്ടിങ് പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വദേശികള്‍ക്ക് എല്ലാ വകുപ്പുകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ശാക്തീകരിക്കാനും ഒഴിവുസമയങ്ങളില്‍ തൊഴില്‍ വിപണിയില്‍ അവരെ ഉള്‍പ്പെടുത്താനും ശ്രമിക്കുമെന്നാണ് വിവരം. 

മന്ത്രാലയങ്ങള്‍, അര്‍ധ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ജോലിയിലേര്‍പ്പെടുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നുവെന്നും കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി സ്വദേശികളുമായി കരാറുണ്ടാക്കുന്നത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യമേഖലയുമായി സഹകരിച്ച് തൊഴില്‍ വിപണിക്കാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ മന്ത്രാലയം ശ്രമിച്ചിട്ടുണ്ട്. ഇതിനായി നിരവധി ശില്‍പശാലകള്‍ രാജ്യത്ത് സംഘടിപ്പിച്ചിട്ടുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top