News Desk

2021-03-02 12:55:06 pm IST
കറാച്ചി: വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച യാത്രക്കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഷാര്‍ജയില്‍ നിന്നും ലഖ്‌നൗവിലേക്ക് പോകുകയായിരുന്ന 6 ഇ 1412 എന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ വിമാനത്താവള വൈദ്യസംഘം എത്തിയപ്പോഴേയ്ക്കും യാത്രക്കാരന് മരണം സംഭവിച്ചിരുന്നതായി ഇന്‍ഡിഗോ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top