ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ 99.5 ശതമാനം പേര്‍ക്കും റീഫണ്ട് നല്‍കിയെന്ന് ഇന്‍ഡിഗോ. ലോക്ഡൗണ്‍ കാലത്ത് യാത്ര ചെയ്യാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ 1,030 കോടി റീഫണ്ടായി നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു.
1030 കോടി ഇതുവരെ റീഫണ്ട് ഇനത്തില്‍ നല്‍കിയിട്ടുണ്ട്. 99.5 ശതമാനത്തിനും റീഫണ്ട് നല്കി. പണം നല്കാനുള്ളവര്ക്ക് എത്രയും പെട്ടെന്ന് അത് കൊടുക്കുമെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു.
ലോക്ഡൗണിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിയതോടെ ടിക്കറ്റ് വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് മൂലം റീഫണ്ട് നല്കുന്നതില് കാലതാമസമുണ്ടായി. മെയില്‍ വിമാന സര്‍വീസ് പുനരാരംഭിച്ചതിന് ശേഷം കമ്പനിക്ക് വരുമാനം ലഭിക്കാന്‍ തുടങ്ങിയപ്പോഴാണ് റീഫണ്ട് വേഗത്തില്‍ നല്‍കാനായതെന്ന് ഇന്‍ഡിഗോ സി.ഇ.ഒ റോണോ ജോയ് ദത്ത പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക