ജക്കാര്‍ത്ത: ഇസ്രായേല്‍ പൗരന്മാരില് നിന്ന് വിസക്കുള്ള അപേക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം നിര്‍ത്തലാക്കണമെന്ന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയോട് ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിസന്ധി മൂലം താല്‍ക്കാലികമായി കോളിംഗ് വിസയ്ക്ക് അപേഷിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പ്രത്യയശാസ്ത്ര, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, പ്രതിരോധ, കുടിയേറ്റം എന്നിവിടയുടെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ ഉള്‍പ്പടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് കോളിംഗ് വിസകള്‍ നല്‍കുന്നത്.
അഫ്ഗാനിസ്ഥാന്, ഗ്വിനിയ, ഇസ്രായേല്‍, ഉത്തര കൊറിയ, കാമറൂണ്‍, ലൈബീരിയ, നൈജീരിയ, സൊമാലിയ എന്നിവരാണ് ഈ പട്ടികയിലുള്ളത്. കൊവിഡ് പകര്‍ച്ചവ്യാധി മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച കോളിംഗ് വിസ അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് പുനരാരംഭിക്കാന്‍ ഇന്തോനേഷ്യ പദ്ധതിയിടുന്നുവെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ