ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഉപഭോക്താവാകുന്നതിന് പ്രായപരിധി നിശ്ചിയിക്കാന്‍ നീക്കം. 13 വയസ്സ് പ്രായപരിധിയാണ് ഇന്‍സ്റ്റഗ്രാം കൊണ്ടുവരുന്നത്. കുട്ടികള്‍ അക്കൗണ്ട് തുടങ്ങുന്നത് നിയന്ത്രിക്കാനും യുവ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് മുതിര്‍ന്നവരെ തടയാനുമാണ് പുത്തന്‍ സാങ്കേതിക വിദ്യ ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ പ്രായം നിര്‍ണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോള്‍ ചിലര്‍ പ്രായം തെറ്റായി രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ പ്രായം പരിശോധിക്കുന്നത് വളരെ സങ്കീര്‍ണ്ണമാണ്. ഈ വെല്ലുവിളി മറികടക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
18 വയസില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് മുതിര്‍ന്നവരുടെ അക്കൗണ്ടുകളില്‍ നിന്ന് അനുചിതമായ സന്ദേശങ്ങളയക്കുന്നത് തടയാനും ഇന്‍സ്റ്റഗ്രാം പുത്തന്‍ ഫീച്ചറുകള്‍ ആവിഷ്കരിക്കും.
സംശയാസ്പദമായ അക്കൗണ്ടുകളെക്കുറിച്ച് കൗമാരക്കാരെ അറിയിക്കാന്‍ സ്വകാര്യ സന്ദേശങ്ങളയക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക