News Desk

2021-01-31 01:11:52 pm IST
ന്യൂഡല്‍ഹി:  റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2021ലെ ആദ്യ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തോട് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മോദിയുടെ മറുപടി. അതേസമയം, ചെങ്കോട്ട സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ച മോദി കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് പറയാന്‍ തയ്യാറായില്ല.

റിപബ്ലിക് ദിനത്തില്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത് വന്‍ പ്രക്ഷോഭത്തിനായിരുന്നു. ഡല്‍ഹിയില്‍ വ്യാപക അക്രമവും അരങ്ങേറി. ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. റിപബ്ലിക് ദിന സംഭവങ്ങള്‍ക്ക് ശേഷം നിരവധി കര്‍ഷക നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top