News Desk

2021-04-22 07:00:03 pm IST
കൈലാസ: കൊവിഡിന്റെ അതിതീവ്ര വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കൈലാസത്തിലേക്ക് വിലക്കേര്‍പ്പെടുത്തി സ്വാമി നിത്യാനന്ദ. ഇന്ത്യക്ക് പുറമേ ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി നിത്യാനന്ദ പ്രസ്താവനയില്‍ അറിയിച്ചു.

2019 ലാണ് നിത്യാനന്ദ കൈലാസം എന്ന രാജ്യം പ്രഖ്യാപിച്ച് ആശ്രമം തുടങ്ങുന്നത്. ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടുന്നത്. പിന്നീട് ഇക്വഡോറിന് സമീപമുള്ള സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങിയാണ് സ്വന്തമായി രാജ്യം സ്ഥാപിച്ചത്. 

പുതിയ സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയും രാജ്യത്തുണ്ടാക്കിയിരുന്നു. യു.എന്നിനോട് കൈലാസത്തിന് പ്രത്യേക രാജ്യ പദവി നല്‍കാനും നിത്യാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, നിത്യാനന്ദയുടെ പുതിയ വിലക്ക് പ്രഖ്യാപനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസവും ട്രോളും ഉയരുകയാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top