News Desk

2021-04-03 04:26:20 pm IST
ദോഹ: അന്താരാഷ്ട്ര ഓട്ടിസം ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആസ്ഥാനം നീല നിറം കൊണ്ടലങ്കരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാദി അല്‍ സൈലിയിലെ ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് പ്രത്യേക ആഘോഷങ്ങള്‍ നടന്നത്. 

ഓട്ടിസവുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടക്കുന്ന അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക ശ്രദ്ധയും പ്രാദേശിക ശ്രദ്ധയും കൊണ്ടുവരിക എന്നതാണ് ഈ ആഘോഷ പരിപാടികളുടെ ഉദ്ദേശമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം പങ്ക് വച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top