ദോഹ: ഉപരോധ വേളയില്‍ യു.എ.ഇ ഖത്തര്‍ പൗരന്മാര്ക്കെതിരെ വംശീയ വിദ്വേഷം നടത്തിയെന്ന കേസ് അന്താാരഷ്ട്ര ജസ്റ്റിസ് കോടതി കഴിഞ്ഞ ദിവസം തള്ളി. ഖത്തര്‍ ഉപരോധം വെറും രാഷ്ട്രീയ നയന്തന്ത്ര വിഷയമാണെന്നും ഇക്കാര്യത്തില്‍ വംശീയത വിഷയമേ ആയിട്ടില്ലെന്നുമുള്ള യു.എ.ഇയുടെ വാദം കോടതി അംഗീകരിച്ചു.
യു.എന്നിന്റെ 1965 കണ്വെന്ഷന് പ്രകാരമുള്ള എല്ലാവിധ വംശീയതക്കുമെതിരെയുള്ള പ്രഖ്യാപനവുമായി യു.എ.ഇയുടെ ചെയ്തികള്‍ സമീകരിക്കാനുള്ള ഈ കേസിലെ ഖത്തറിന്റെ നീക്കം കോടതി അംഗീകരിച്ചില്ല.
2017 ജൂണ്‍ അഞ്ചിന് സൗദി സഖ്യ രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം മൂലം യു.എ.ഇയിലുണ്ടായിരുന്ന ഖത്തര്‍ പൗരന്മാര്ക്ക് വംശീയ അധിക്ഷേപങ്ങളും അക്രമങ്ങളും നേരിട്ടുവെന്നതാണ് ഖത്തര്‍ അന്തരാഷ്ട്ര കോടതിയില്‍ ചൂണ്ടികാട്ടിയിട്ടുള്ളത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക