ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഐഫോണ്‍ 13-ന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ആപ്പിള്‍. ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലര്‍ ഐഫോണ്‍ 13-ന്റെ വില 55,900 രൂപയായി കുറയ്ക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.
ഐഫോണ്‍ 13-ന്റെ യഥാര്‍ത്ഥ ലോഞ്ച് വില 79,900, രൂപയാണ്. എന്നിരുന്നാലും, റീസെല്ലര്‍ എച്ച്.ഡി.എഫ്.സി ബാങ്ക് മുഖേന ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. 6,000 രൂപയും എക്സ്ചേഞ്ച് ബോണസും കിട്ടും. ഇതിനോടൊപ്പം തന്നെ പഴയ ഐഫോണ്‍ കൈമാറ്റം ചെയ്യാനും അവസരമുണ്ട്.
ഐഫോണ്‍ എക്സ്ആര്‍ 64 ജി.ബി.യുടെ മൂല്യം 15,000 രൂപയാണ്. വിശദാംശങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക റീസെല്ലര്‍ വെബ്സൈറ്റില്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ മൂല്യം പരിശോധിക്കാം. (https://www.indiaistore.com/iphone-13) ആപ്പിളിന്റെ 2021 മുന്‍നിര ഐഫോണ്‍ 13 ഒരു മികച്ച സ്മാര്‍ട്ട്ഫോണാണ്. ഐഫോണ്‍ 13 ന് ശക്തമായ ഡിമാന്‍ഡ് ഉണ്ടെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
ആപ്പിള്‍ വാച്ച് സീരീസ് 7, ഐപാഡ്, ഐപാഡ് മിനി എന്നിവയ്ക്കൊപ്പമായിരുന്നു ഐഫോണ്‍ 13 ന്റെയും ലോഞ്ചിങ്. 128 ജിബി സ്റ്റോറേജുമായി എത്തിയ ഫോണിന്റെ പ്രൈമറി ക്യാമറ 12 മെഗാപിക്സല്‍ ആണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക