ബീജിംഗ്: ഐഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്തതിന് ആപ്പിളിനെതിരെ പരാതിയുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. ചൈനയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2020 വരെ ടിം കുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഫോണിനൊപ്പം പവര്‍ അഡാപ്റ്ററുകളും ഇയര്‍പോഡുകളും നല്‍കിയിരുന്നു.
എന്നാല്‍ കമ്പനിയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും പ്രതിവര്‍ഷം ഏകദേശം 2 മില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ലാഭിക്കാനുമായി ഫോണിനൊപ്പം ചാര്‍ജറും ഇയര്‍ഫോണും നല്കുന്ന രീതി കമ്പനി അവസാനിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ ഈ തീരുമാനം പണം ലാഭിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്.
വയര്‍ലെസ് ചാര്‍ജറുകള്‍ വയേര്‍ഡ് ചാര്ജറുകളേക്കാള് കൂടുതല്‍ ഊര്‍ജം പാഴാക്കുന്നുണ്ടെങ്കിലും മാഗ്സേഫ് ചാര്‍ജറുകളുടെ പ്രമോഷനുകള്‍ക്ക് മറയായി ആപ്പിള്‍ പാരിസ്ഥിതിക കാരണങ്ങള്‍ ഉപയോഗിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൂടാതെ, വൈസ് റിപ്പോര്‍ട്ട് അനുസരിച്ച്, യു.എസ്.ബി-സി ടു ലൈറ്റിംഗ് കേബിളുകള്‍ വിപണിയില്‍ ലഭ്യമായ മറ്റ് അഡാപ്റ്ററുകളോട് പൊരുത്തപ്പെടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വാദിച്ചു. അതുകൊണ്ട് തന്നെ കേബിള്‍ മാത്രം പോരാ യു.എസ്.ബി-സി അഡാപ്റ്ററും ആവശ്യമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
കൂടാതെ മിക്ക ഉപയോക്താക്കള്‍ക്കും യു.എസ്.ബി എ അഡാപ്റ്ററുകള്‍ ഉണ്ട്, അവ യു.എസ്.്ബി-സി കേബിളിന് അനുയോജ്യമല്ല. ആപ്പിളിന്റെ ഐഫോണ്‍ 12ന് എതിരെയാണ് ചൈനീസ് വിദ്യാര്‍ത്ഥികള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിധി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലായാലും പ്രതികൂലമായാലും കേസ് കമ്പനിയുടെ ഏറ്റവും പുതിയ സീരീസായ ഐഫോണ്‍ 13ന്റെ വില്‍പ്പനയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഐഫോണ്‍ ചാര്‍ജിംഗ് അഡാപ്റ്ററുകളുമായി ബന്ധപ്പെട്ട് ആപ്പിള്‍ നേരിടുന്ന ആദ്യത്തെ കേസല്ല ഇത്. ബ്രസീലില്‍, അഡാപ്റ്ററുകള്‍ ഇല്ലാതെ ഐഫോണ്‍ 12 ഫോണുകള്‍ വിറ്റതിന് ആപ്പിളിന് ഏകദേശം 2 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക