News Desk

2020-09-19 07:56:37 pm IST
അബുദാബി: യു.എ.യില്‍ ഐ.പി.എല്‍ 13-ാം സീസണിന് തുടക്കം കുറിച്ചു. അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം.എസ് ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ നിലവിലെ ചാമ്പ്യന്‍മാരാണ് എങ്കില്‍ ചെന്നൈ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ്.

ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുതിയ ലുക്കിലാണ് ധോണിയെത്തിയിരിക്കുന്നത്. ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരാണ് മുംബൈ ഇന്ത്യന്‍സ്. 2019ലെ റണ്ണേഴ്‌സ് അപ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം.എസ് ധോണിയുടെ തിരിച്ചുവരവിന് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top