News Desk

2021-05-29 06:01:03 pm IST
മുംബൈ: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ പതിനാലാം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ വെച്ച് നടക്കും. ഓണ്‍ലൈനായി ചേര്‍ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ ബോഡിയാണ് ഈ തീരുമാനമെടുത്തത്. 

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് പൂര്‍ത്തീകരിക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ആറ് താരങ്ങള്‍ക്കും രണ്ട് സപ്പോര്‍ട്ടിംഗ് സറ്റാഫിനും കൊവിഡ് സഥിരീകരിച്ചതിനെ തടുര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. 

ഈ സീസണില്‍ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. കഴിഞ്ഞ സീസണിലെ മുഴുവന്‍ മത്സരങ്ങളും യുഎഇയിലായിരുന്നു നടന്നത്. 

 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top