Breaking News
ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ |
2019-07-02 08:18:01am IST

ഇറാന്‍:ഇറാനുമേലുള്ള ഉപരോധം അമേരിക്ക ശക്തമാക്കുന്ന സാഹചര്യത്തില്‍ 2015ല്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാര്‍ ഇറാന്‍ ലംഘിച്ചു.

ഇറാന്‍ കരാര്‍ ലംഘിച്ചുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം 300 കിലോയാക്കി വര്‍ധിപ്പിച്ചെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കണ്ടെത്തിയത്.

കരാര്‍ ലംഘിച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദാ ശരീഫ് അംഗീകരിക്കുകയും ചെയ്തു. ഇറാനുമേലുള്ള ഉപരോധം അമേരിക്ക തുടരാനാണ് തീരുമാനമെങ്കില്‍ യുറേനിയത്തിന്റെ സംഭരണം ഇനിയും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക ഉപരോധം പിന്‍വലിക്കാതിരിക്കുകയും അമേരിക്കയെ പിന്തിരിപ്പിക്കാന്‍ കരാറില്‍ അംഗമായുള്ള രാജ്യങ്ങള്‍ ശ്രമം നടത്താതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മുഹമ്മദ് ജാവേദ് ഷരീഫ് കൂട്ടിച്ചേര്‍ത്തു.

യുറേനിയം സംഭരണം കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും ഇറാന്‍ പിന്മാറണമെന്ന് ആവശ്യവുമായി ബ്രിട്ടണും ജര്‍മനിയും രംഗത്തെത്തി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്ക പഴയ നിലപാടില്‍ തന്നെയാണ്.

ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന യുറേനിയത്തിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമനത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

Top