Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ലുസൈൽ മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ച തുറക്കും | നീരവ് മോദിയെ പിടികിട്ടാപ്പുള്ളി: മുംബൈ പ്രത്യേക കോടതി | ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു | 2022 ലോക കപ്പ്; ഖത്തറിൽ 2022 വൃക്ഷ തൈകൾ നടും | ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി | അറേബ്യൻ ഗൾഫ് കപ്പ് : ഖത്തർ-സൗദി ആവേശ പോരാട്ടം ഇന്ന് | കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും | സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു | കപ്പല്‍ തട്ടിയെടുത്ത് കൊള്ളക്കാര്‍; 18 ഇന്ത്യന്‍ ജീവനക്കാര്‍ അപകടത്തില്‍ | ഖത്തർ-സൗദി മത്സരത്തിനായി ദോഹ മെട്രോ അൽ വക്ര മെട്രോ ലിങ്ക് റൂട്ട് മാറ്റി |

ടെഹ്റാന്‍:ഇറാന് നേരെ ഇനി ഒരു യുഎസ് ആക്രമണം ഉണ്ടായാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ, വിദേശനയ കമ്മിഷന്‍ ചെയര്‍മാന്‍ മൊജ്താബ സൊന്നൂര്‍.

ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഞങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ആയുസ്സ് പിന്നെ അരമണിക്കൂര്‍ മാത്രമേ നീളൂ – മൊജ്താബ വ്യക്തമാക്കി. സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് മൊജ്താബയുടെ പ്രസ്താവന.

ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയിലേയ്ക്ക് കടന്ന അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതിന് തൊട്ടുപിന്നാലെ ഇറാനെ ആക്രമിക്കാനുള്ള തീരുമാനം വേണ്ടെന്ന് വെച്ചു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്താബ പറഞ്ഞു.

ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അതു തടയുമായിരുന്നില്ല. പ്രസിഡന്റിന്റെ ഉപദേശകര്‍ പരാജയം മണത്തിരുന്നുവെന്നും മൊജ്താബ കൂട്ടിച്ചേര്‍ത്തു. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും മൊജ്താബ പറഞ്ഞു.

Top