Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-08-08 03:56:00pm IST

ഖത്തർ ഉപരോധവുമായി ബന്ധപെട്ടു ഇറാൻ നിർണായക നീക്കങ്ങൾ നടത്തത്തിയേക്കുമെന്ന് പ്രമുഖ അറബ് പത്രം ചൂണ്ടിക്കാട്ടി. നിലവിൽ അറബ് മേഖലയിൽ ഇറാന്റെ സ്വാധീനം പകരം വക്കാൻ ഇല്ലാത്തതാണെന്നും അമേരിക്ക-സൗദി ബന്ധങ്ങളുടെ തീവ്രത വളരെ കുറഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഉപരോധ വിഷയത്തിൽ ഇറാൻ ഇടപെടുന്നതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഖത്തർ ഈ വിഷയത്തിൽ നടതി വരുന്ന വളരെ പക്വമായ സമീപനങ്ങളെ ടെഹ്‌റാൻ അഭിനന്ദിച്ചതായി ക്യു എൻ എ റിപ്പോർട് ചെയ്തു.

ഖത്തർ പ്രതിരോധ മന്ത്രി ഡോക്ടർ ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയെ കഴിഞ്ഞ ദിവസം ഇറാൻ പ്രതിരോധ കാര്യ മന്ത്രി അമീർ അൽ ഹാത്തിമി ടെലിഫോണിൽ ബന്ധപെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ഉപരോധത്തെ ഖത്തർ ധീരമായും മാതൃകാപരമാണ് നേരിട്ടതിൽ ഇറാൻ ദോഹയെ അഭിനന്ദനം അറിയിച്ചതായാണ് വിവരം.

അറബ് മേഖലയുടെ സുരക്ഷിതത്വത്തിന് ഖത്തർ അടക്കമുള്ള രാജ്യങ്ങൾ സ്വീകരിച്ച നിലപാടുകൾ വളരെ അത്യന്താപേക്ഷിതമാണെന്നും ഇറാൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 


Top