News Desk

2021-01-31 03:03:50 pm IST
ടെഹ്റാന്‍: ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍. നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറത്തുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

ആണവകരാറില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ച ബഹുരാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര കരാറാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ സാധ്യമല്ല. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ ആരെല്ലാമാണ് എന്നതും വ്യക്തമാണ്. ഇനി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല,'' ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

രാജ്യത്തിന് മേലുള്ള ഉപരോധം നീക്കാനും ആണവ കരാറിലേക്ക് തിരികെയെത്താനും ഫെബ്രുവരി ഇരുപത്തിയൊന്നിനപ്പുറം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അനുവദിക്കില്ലെന്ന് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top