News Desk

2020-02-15 04:44:58 pm IST
ടെഹ്‌റാന്‍: ഇറാന്റെ മുന്‍ സൈനിക ജനറലായിരുന്ന ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് യു.എസിന്റെ തെറ്റായ കണക്കുകൂട്ടലാണെന്ന് വിദേശകാര്യ മന്ത്രി  ജവാദ് സരീഫ്. ജര്‍മ്മനിയിലെ മ്യൂണിച്ച് കോണ്‍ഫറന്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇറാഖില്‍ നിന്നും അമേരിക്കന്‍ സൈനികരെ നീക്കം ചെയ്യുന്നതിന് പിന്തുണ വര്‍ധിപ്പിച്ചതിന്റെ ഫലമാണ് യു.എസ് ഇറാനെ ലക്ഷ്യം വെക്കാനുണ്ടായ കാരണമെന്നും അദ്ദേഹം പറഞ്ഞു.            

യു.എസിനെതിരെ ആക്രമണം ആസൂത്രണം ചെയ്യുകയാണെന്നാരോപിച്ച്് ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ഇറാനിലെ ഖുഡ്സ് ഫോഴ്സിന്റെ കമാന്‍ഡറായ സുലൈമാനിയെ യു.എസ് കൊലപ്പെടുത്തുന്നത്.

യു.എസ് നടത്തിയ ആക്രമണത്തില്‍ സുലൈമാനിക്കൊപ്പം ഇറാഖ് മിലിഷ്യ കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദസും കൊല്ലപ്പെട്ടു. 

'ഇറാഖ് നിയമനിര്‍മ്മാതാക്കള്‍ യു.എസ് സൈനികരെ രാജ്യത്തു നിന്നും പുറത്താക്കുന്നതിന് നിര്‍ദേശമില്ലാത്ത പ്രമേയം പാസാക്കി. അതിനുശേഷം അമേരിക്കന്‍ സൈനികരുടെ പ്രശ്‌നം ഇറാഖിനെ രാഷ്ട്രീയ കുത്തകയാക്കി.' സരീഫ് കൂട്ടിച്ചേര്‍ത്തു.

Top