News Desk

2021-06-02 12:33:53 pm IST
ടെഹ്‌റാന്‍: ഇറാന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ നടുക്കടലില്‍ തീപിടിച്ച് മുങ്ങി. ഒമാന്‍ ഉള്‍ക്കടലിലാണ് സംഭവം നടന്നത്. എന്നാല്‍ അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. 

പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപടര്‍ന്ന് സംഭവമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് കത്തിയത്. ഇറാനിലെ ജാസ്‌ക് തുറമുഖത്തിന് സമീപത്തായിരുന്നു അപകടം. 

കഴിഞ്ഞ വര്‍ഷം ഇതേ ഭാഗത്ത് ഇറാന്റെ യുദ്ധക്കപ്പല്‍ ഇറാന്റെ തന്നെ മിസൈല്‍ ഏറ്റു തകര്‍ന്നിരുന്നു. പരിശീലനത്തിനിടെ ഉണ്ടായ അന്നത്തെ അപകടത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top