Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |
ടെഹ്‌റാൻ : ന്യൂയോർക്കിൽ നടക്കുന്നു ഐക്യരാഷ്ട്ര സഭയുടെ  74-ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഇറാൻ  പ്രസിഡന്റ് ഹസ്സൻ റൂഹാനി ഒഴിവാകുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട്. റുഹാനിക്കും വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിനും  യുഎസ് വിസ ലഭിക്കാത്ത സഹാചര്യത്തിലാണ്  ഇത്. 

എന്നാൽ വിസ  ലഭിച്ചാൽ സന്ദർശനം നടത്തുമെന്നും  സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. അറബ് മേഖലയിൽ  നിലനിൽക്കുന്ന സംഘർഷത്തിന്റെ സാഹചര്യത്തിലാണ് പുതിയ നീക്കം.  ഇറാന്റെ ആണവ പദ്ധതി യുള്ള   2015 ലെ അന്താരാഷ്ട്ര കരാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ഉപേക്ഷിച്ചതു മുതൽ ദീർഘകാല യുഎസ്-ഇറാൻ ബന്ധം  വഷളായിരുന്നു.  

സൗദി എണ്ണ കേന്ദ്രങ്ങളിലെ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന്  സംഘർഷം  രൂക്ഷമാകുകയും ചെയ്തു.കൂടാതെ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിനെ ജൂലൈ അവസാനം അമേരിക്ക  കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

193 അംഗ പൊതുസഭയുടെ ഉന്നതതല യോഗമാണ്  ന്യൂയോർക്കിൽ  നടക്കുന്നത്. 1947 യുഎൻ “ആസ്ഥാന ഉടമ്പടി” പ്രകാരം, വിദേശ നയതന്ത്രജ്ഞർക്ക് ഐക്യരാഷ്ട്രസഭ  പ്രവേശനം അനുവദിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്  കഴിയുമെന്നും എന്നാൽ സുരക്ഷ, തീവ്രവാദം, വിദേശനയം  എന്നീ കാരണങ്ങളാൽ വിസ നിരസിക്കാൻ കഴിയുമെന്നും  വാഷിംഗ്ടൺ പറയുന്നു.

Top