Breaking News
ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു |
2019-08-27 06:18:24pm IST
അമേരിക്കയുമായി യാതൊരു വിധ ചർച്ചകൾക്കും താത്പര്യമില്ലെന്ന് ഇറാൻ പ്രസിഡന്റ ഹസൻ റൂഹാനി. നിലവിൽ ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം അനാവശ്യമാണെന്നും ഇത് പിൻവലിക്കാതെ ഡൊണാൾഡ് ട്രംപുമായി യാതൊരു വിധ ചർച്ചകൾക്കും താല്പര്യമില്ലെന്നും റൂഹാനി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം ടെഹ്റാനിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹസൻ റൂഹാനി ഇക്കാര്യം പറഞ്ഞത്. ട്രംപുമായി വെറും ഒരു ഫോട്ടോ എടുക്കൽ ചർച്ചകൾക്കാണ് വിളിക്കുന്നതെങ്കിൽ അതിൽ താല്പര്യമില്ല. 

നിരവധി വിഷയങ്ങൾ അമേരിക്ക ഇറാൻ വിഷയത്തിൽ ഒളിച്ചു കളിക്കുന്നുണ്ട്. ഇതിൽ ഇസ്ലാമോഫോബിയ അടക്കമുള്ള കാര്യങ്ങൾ അമേരിക്ക ആവശ്യമില്ലാതെ വലിച്ചിഴക്കുന്നുണ്ട്. 

ഇതിനു പരിഹാരം കാണാൻ കഴിയാതെ ഇറാനെതിരിൽ അണ്വായുധമുണ്ട് എന്നാരോപിക്കുന്നത് ശരിയല്ലെന്നും റൂഹാനി ചൂണ്ടിക്കാട്ടി. 
Top