Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ടെഹ്റാൻ : പശ്ചിമേഷ്യയിലെ സംഘർഷത്തെ കൂടുതൽ ശക്തമാക്കികൊണ്ട് ഇറാന്റെ നീക്കം വീണ്ടും. മറ്റൊരു രാജ്യത്തിൻറെ  എണ്ണക്കപ്പൽ പിടിച്ചെടുത്ത ഇറാൻ 7 ജീവനക്കാരെ അറസ്റ്റ് ചെയ്തു.ഒരു മാസത്തിനിടെ അവർ പിടിച്ചെടുക്കുന്ന മൂന്നാമത്തെ കപ്പലാണിത്.

ഫാർസി ദ്വീപിനു സമീപം 31 നാണ് 7 ലക്ഷം ലീറ്റർ എണ്ണയുമായി കപ്പൽ പിടിച്ചെടുത്തത്. അറസ്റ്റിലായ ജീവനക്കാർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. പിടിച്ചെടുത്തത് ഇറാഖിന്റെ എണ്ണക്കപ്പലാണെന്ന് ഇറാൻ വ്യക്തമാക്കി . എന്നാൽ, ഇറാൻ പിടിച്ചെടുത്ത കപ്പൽ തങ്ങളുടേതല്ലെന്ന് രാത്രി വൈകി ഇറാഖ് പ്രതികരിച്ചു.

ജിബ്രാൾട്ടറിൽ ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടൻ പിടികൂടിയതിനു ശേഷമാണു മേഖലയിൽ സംഘർഷം രൂക്ഷമായത്. പ്രതികാരമായി ജൂലൈ 19ന് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുത്തു.പാനമയുടെ എം.ടി.റിയ എന്ന എണ്ണക്കപ്പലും ഇറാൻ പിടികൂടി. ബ്രിട്ടനും ഇറാനും പിടികൂടിയ 2 കപ്പലുകളിലായി 6 മലയാളികൾ ഉൾപ്പെടെ 30 ഇന്ത്യക്കാർ കുടുങ്ങിയിരുന്നു.

റിയയിലെ 12 ഇന്ത്യക്കാരിൽ 9 പേരെ വിട്ടയച്ചെങ്കിലും സ്റ്റെനയിലെ 18 പേരുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതിനിടെ, ഇറാന്റെ യുദ്ധവിമാനം ഹോർമുസ് കടലിടുക്കിനു സമീപം തകർന്നുവീണു. 
Top