News Desk

2020-02-12 05:03:59 pm IST
ടെഹ്റാന്‍: അന്താരാഷ്ട്ര ആണവ സുരക്ഷാ ഓര്‍ഗനൈസേഷനുമായുള്ള (ഐ.എ.ഇ.എ) സഹകരണം നിലനിര്‍ത്താന്‍ ഇറാന് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ സമ്മര്‍ദ്ദത്തില്‍ ഒരു തീരുമാനവും എടുക്കില്ലെന്നും ഇറാനിലെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ (എ.ഇ.ഒ.ഐ) മേധാവി അലി അക്ബര്‍ സലേഹി. 

വിയന്നയില്‍ ഐ.എ.ഇ.ഒയുടെ പുതിയ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയുമായുള്ള കൂടിക്കാഴ്ചയില്‍ സഹേലി ഇക്കാര്യം വ്യക്തമാക്കിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ടു ചെയ്തു.    

യു.എന്‍ ആണവ ഏജന്‍സിയുടെ തീരുമാനങ്ങളെയും പരസ്പര ധാരണകളെയും അടിസ്ഥാനമാക്കി ഐ.എ.ഇ.എയുമായുള്ള എ.ഇ.ഒ.ഐയുടെ സഹകരണം അന്താരാഷ്ട്ര നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും രാഷ്ട്രീയ പരിഗണനകളെ ബാധിക്കില്ലെന്നും സലേഹി പറഞ്ഞു. 

ഏജന്‍സിയുമായുള്ള ഇറാന്റെ സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അന്താരാഷ്ട്ര ആണവ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സഹേലി വിയന്നയിലെത്തിയത്. ഐ.എ.ഇ.എ സംഘടിപ്പിച്ച ഈ സമ്മേളനം ആണവ സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സഹകരണം വളര്‍ത്താന്‍ ലക്ഷ്യമിടുന്നു.

Top