News Desk

2021-04-30 05:17:06 pm IST

ടെഹ്റാന്‍: ഇറാനുമായി സംഭാഷണം ആഗ്രഹിക്കുന്നുണ്ടെന്ന സൗദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നത് മേഖലയുടെ സുസ്ഥിരതക്ക് ഗുണം ചെയ്യും. 

ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖത്തിബ് സാദ് ആണ് ടെഹ്‌റാനില്‍ ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചകളിലൂടെ അറബ് മേഖലയില്‍ സൗദി-ഇറാന്‍ ബന്ധങ്ങള്‍ മെച്ചപ്പെടുന്നത് ഗുണകരമാണ്. ഇക്കാര്യത്തില്‍ സൗദി കിരീടാവകാശി ഇബ്‌നു സല്‍മാന്‍ മുന്നോട്ട് വച്ച താല്‍പര്യം ടെഹ്‌റാന്‍ ഗൗരവത്തോടെ പരിഗണിക്കും. 

അതേസമയം, ഇറാന്‍-സൗദി ചര്‍ച്ചകള്‍ അറബ് മേഖലയുടെ പുതിയ രാഷ്ട്രീയ അധ്യായം തുറക്കാന്‍ പര്യാപതമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top