ടെഹറാന്‍: ഉപാധികള്‍ ഇല്ലാതെ ഉപരോധം പിന്‍വലിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് ഇറാന് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യഥാര്‍ഥ സമാധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത് എങ്കില്‍ അമേരിക്ക ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിന് പകരം അമേരിക്കന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇറാനെതിരെ പഴയ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാവാതിരുന്നപ്പോഴും ഇറാന് തുറന്ന മനസോടെ പ്രശ്നങ്ങള്‍ സ്വീകരിക്കാനും തയ്യാറായിരുന്നു. ഉദ്ദേശ ശുദ്ധിയുണ്ടെങ്കില്‍ ബൈഡന് ഭരണകൂടം ഇക്കാര്യത്തില്‍ നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക