News Desk

2020-02-24 05:24:36 pm IST
 ടെഹ്‌റാന്‍: ഇറാന്റെ ആണവ കരാറായ ജെ.സി.പി.ഒ.എ യുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്. കഴിഞ്ഞ രണ്ട് ദിവസമായി യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരുമായി ടെഹ്റാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്.           

ഡച്ച് വിദേശകാര്യ മന്ത്രി സ്റ്റെഫ് ബ്ലോക്ക്, ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി സരീഫ് ട്വീറ്റില്‍ അറിയിച്ചു.            

കൂടിക്കാഴ്ചക്കായി ടെഹ്റാനിലെത്തിയ ഷാലന്‍ബെര്‍ഗ് പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായും ചര്‍ച്ച നടത്തി. കൂടാതെ സരിഫും നെതര്‍ലന്റ്‌സിലെ വിദേശകാര്യ മന്ത്രി സ്റ്റെഫ് ബ്ലോക്കും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഏറ്റവും പുതിയ പ്രാദേശിക- അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

Top