Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

റിയാദ്‌:പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കെ യുഎസിന്റെ ഇറാനിലേക്കുള്ള പ്രത്യേക ദൂതന്‍ സൗദിയിലെത്തി. നയതന്ത്ര വിഷയങ്ങളെ നയതന്ത്രത്തിലൂടെയാണ് ഇറാന്‍ നേരിടേണ്ടതെന്ന് ദൂതനായ ബ്രയാന്‍ ഹൂക്ക് പറഞ്ഞു.

സൗദിയിലെ അല്‍ ഖര്‍ജില്‍ എത്തിയ അദ്ദേഹം സഖ്യസേനയുമായി കൂടിക്കാഴ്ച നടത്തി.ഹൂതികള്‍ അയച്ച മിസൈലുകള്‍ പരിശോധിച്ചു.

മേഖലയില്‍ ഇറാന്റെ സ്വാധീനം ഇല്ലാതാക്കണമെന്നും സൗദിയുടെ തെക്കന്‍ അതിരുകള്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്രപരമായി ഇറാന്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഹൂക്ക് പറഞ്ഞു.

നയതന്ത്രകാര്യങ്ങളെ അങ്ങിനെത്തന്നെയാണ് നേരിടാറെന്ന് ഇതിന് മറുപടിയായി ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൌസവി പറഞ്ഞു. എന്നാല്‍ യുദ്ധത്തെ പ്രതിരോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top