Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിൽ ഓട്ടോമാറ്റിക് ട്രാൻസ്‌പോർട് ബസുകളുടെ പ്രവത്തനം പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത വാരം മുതൽ ഓടി തുടങ്ങുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.

റെയിൽ സൗകര്യം ആവശ്യമില്ലാതെ ബസുകൾ, ട്രെയിൻ, ട്രാം എന്നിവയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ട്രാൻസ്‌പോർട് ബസുകൾ വികസിത രാഷ്ട്രങ്ങളിലെല്ലാം നഗര ഗതാഗതത്തിന്റെ അഭിവാജ്യഘടകമാണ്. അൽ ഖോർ അതിവേഗ പാതയിലായിരിക്കും ഓട്ടോമാറ്റിക് ട്രാൻസ്‌പോർട് ബസുകളുടെ ആദ്യ പരീക്ഷണം അരങ്ങേറുക.

പൂർണമായും ചൈനയിൽ നിർമിച്ച ട്രാൻസ്‌പോർട് സംവിധാനമായിരിക്കും ഖത്തറിൽ പ്രവർത്തനം തുടങ്ങുക. ഖത്തർ ലോക കപ്പ് 2022 ന്റെ ഭാഗമായി രാജ്യത്തെ ഗതാഗതത്തിനു ഏറ്റവും ഉതകുന്ന രീതിയിലായിരിക്കും ഓട്ടോമാറ്റിക് ട്രാൻസ്‌പോർട് ബസുകളുടെ പ്രവർത്തനം എന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു . ഒരു നിശ്ചിത കാലത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം ഇവ പൊതുജനങ്ങൾക്കായി പ്രവർത്തിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. 


Top