News Desk

2021-03-30 12:55:50 pm IST
ദോഹ: റമദാനില്‍ നോമ്പെടുക്കുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുവാദമുണ്ടായിരിക്കുമെന്ന് അവ്കാഫ് മന്ത്രാലയം ശരീഅ കമ്മറ്റി മേധാവി ഡോ. തൈല്‍ അല്‍ ഷംമാറി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റമദാനില്‍ നോമ്പെടുക്കുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇത്തരം ആളുകള്‍ക്ക് നോമ്പ് തുറന്ന ശേഷം കൊവിഡ് വാക്‌സിന്‍ എടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. 

കൊവിഡ് രോഗലക്ഷണമുള്ളവര്‍ അത് മൈനര്‍ ലക്ഷണമാണെങ്കില്‍ വൈദികമായി സ്ഥിരീകരിക്കാതെ നോമ്പ് മുറിച്ചു കൊണ്ട് വാക്‌സിനെടുക്കുന്നത് അഭികാമ്യമല്ല.

ഡോക്ടര്‍ വാക്‌സിനെടുക്കാന്‍ നിശ്ചിത സമയം നിര്‍ണയിച്ചു നല്‍കുന്നത് വരെ ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്കും രോഗ ലക്ഷണമുള്ളവര്‍ക്കും നോമ്പ് മുറിക്കാന്‍ അനുവാദമില്ലെന്നും അല്‍ ഷംമാറി അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top