Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ഖത്തറിന്റെ മനുഷ്യനിർമിത വനത്തിന്റെ നിർമ്മാണം ഉം സലാലിൽ പുരോഗമിക്കുന്നു. ദോഹയിൽ നിന്നും 25 കിലോമീറ്റർ അകലെ ദോഹ നോർത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന് സമീപമാണ് വന നിർമ്മിക്കുന്നത്.

12 ചതുരശ്ര കിലോമീറ്ററാണു വനം. 2016 അവസാനത്തിൽ തുടങ്ങിയ നിർമാണം ഏറെക്കുറെ പൂർത്തിയായി. നഖീൽ ലാൻഡ്‌സ്‌കേപ്പാണ് പദ്ധതി നിർമിക്കുന്നത്. 28,0000 ചതുരശ്രമീറ്ററുള്ള 2 കൃത്രിമ തടാകങ്ങളും 4 ദ്വീപുകളും വനത്തിനുള്ളിലുണ്ട്. 95,000ത്തോളം മരങ്ങളാണ് ഇവിടെയുള്ളത്. 50 ഉല്ലാസ കേന്ദ്രങ്ങൾ, പക്ഷി നിരീക്ഷണ താവളങ്ങൾ എന്നിവ ഉൾപ്പെടെയാണു നിർമാണം.

പ്രാദേശികമായവയും മരുഭൂമിയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ അലങ്കാര ഇനം മരങ്ങളാണു നട്ടുവളർത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ജലസേചന പദ്ധതികളിലെ തന്ത്രപ്രധാനമായ ദോഹ നോർത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് വർക്‌സ് പ്ലാന്റിൽ നിന്നാണു വനത്തിലേക്കു ജലസേചനം.  
Top