News Desk

2021-03-14 03:22:41 pm IST
ദോഹ: ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ പുലര്‍ത്തുന്ന ജാഗ്രതക്ക് നന്ദി അറിയിക്കുന്നതായി ഫലസ്തീന്‍ സ്വതന്ത്ര സംഘടനാ നേതാവ് ഇസ്മായില്‍ ഹനിയ. ഗാസ മുനമ്പില്‍ ഖത്തര്‍ നല്‍കി വരുന്ന സഹായങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തില്‍ ഖത്തര്‍ നടത്തുന്ന ഇടപെടലുകള്‍ക്കും പ്രത്യേക കൃതജ്ഞത അറിയിക്കുകയാണ്. 

ഈ കഴിഞ്ഞ മാര്‍ച്ച് മാസം ഏഴാം തീയതി ഫലസ്തീനിലെ അഗതി കുടുംബങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ ധന സഹായം നല്‍കിയിരുന്നു. ഖത്തറിന്റെ ഗാസ പുനരുദ്ധാരണ കമ്മറ്റി മുഖാന്തരമാണ് സഹായങ്ങള്‍ എത്തിച്ചത്. 

കൊവിഡ് കാലത്ത് ഖത്തറിന്റെ ധനസഹായം വളരെയധികം വിലമതിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ഫലസ്തീനിലെ രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഖത്തറിന്റെ ഈ മഹത് സംരംഭത്തെ പുകഴ്ത്തുകയാണെന്നും ഹനിയ ചൂണ്ടിക്കാട്ടി. 

ഫലസ്തീന്‍ വിഷയത്തില്‍ നിതാന്ത ഇടപെടല്‍ നടത്തുന്ന തുര്‍ക്കി നേതൃത്വത്തെയും ഹനിയ അഭിനന്ദിച്ചു. ഫലസ്തീനില്‍ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കണമെങ്കില്‍ ആദ്യം ഇസ്രായേല്‍ കുടിയേറ്റം എന്നന്നേക്കും അവസാനിക്കുകയാണ് വേണ്ടതെന്നും ഹനിയ പറഞ്ഞതായി ഖത്തര്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top