Breaking News
ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് |
2019-08-27 03:07:27am IST

ജറുസലം : പശ്ചിമേഷ്യയിലെ സംഘർഷം തുടരുമെന്ന് വ്യക്തമാക്കി ഗാസയിലും പൂർവ ലബനലിലെ പലസ്തീൻ താവളത്തിലും ഇസ്രയേൽ കനത്ത ബോംബാക്രമണം.ഗാസയിലേക്കുള്ള ഇന്ധന വിതരണം പകുതിയായി വെട്ടിക്കുറച്ചു. ഗാസയുടെ പല ഭാഗങ്ങളിലും ഇന്ധനക്ഷാമം രൂക്ഷമായി. വൈദ്യുതി വിതരണം ദിവസം 6 മണിക്കൂറായി കുറച്ചു. തിങ്കളാഴ്ച പുലർച്ചെ ഇസ്രയേലിന്റെ പ്രദേശങ്ങളിൽ ഗാസയിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടിയായാണിതെന്ന് ഇസ്രയേൽ സേന അറിയിച്ചു.  

ഗാസയിൽ നിന്ന് 3 റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിൽ രണ്ടെണ്ണം വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞെന്നും ഇസ്രയേൽ സേന അറിയിച്ചു. ഉത്തര ഗാസ മുനമ്പിലെ ഹമാസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേലിന്റെ പോർവിമാനങ്ങൾ ബോംബാക്രമണം നടത്തിയതായും അറിയിപ്പിൽ പറയുന്നു.

പ്രതിരോധ വകുപ്പിന്റെ കൂടി ചുമതലയുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഗാസയിലേക്കുള്ള ഇന്ധന വിതരണം പകുതിയാക്കി കുറച്ചെതെന്നും അവർ അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണത്തിൽ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെന്ന് പലസ്തീൻ സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.

Top