ടെല്‍ അവിവ്: ജെറുസലേമിലെ അല്‍ അഖ്സ മസ്ജിദ് ചീഫ് ഗാര്‍ഡ് ഫാദി അലിയാന്റെ വീട് തകര്‍ത്ത് ഇസ്രായേല്‍. അധിനിവേശപ്രദേശമായ ജെറുസലേമില്‍ അല്‍-ഇഷവിയ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊളിച്ചുനീക്കല്‍ തടയാനുള്ള നിയമപോരാട്ടം പരാജയപ്പെട്ടുവെന്നും ഒരാഴ്ച മുമ്പ് ഇസ്രായേല്‍ കോടതി ഫാദിയാന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ ഹര്‍ജി നിരസിച്ചുവെന്നും കുടുംബം പറഞ്ഞു. ഏകദേശം 10 വര്‍ഷം മുമ്പാണ് വീട് നിര്‍മ്മിച്ചത്.
ലൈസന്‍സില്ലാത്ത നിര്‍മാണമാണെന്ന കാരണം പറഞ്ഞാണ് ഇസ്രായേല്‍ അധികൃതര്‍ വീടി പൊളിച്ചുമാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. നാല് അപ്പാര്‍ട്ടുമെന്റുകളുള്ള രണ്ട് നിലകളുള്ള ഈ വീട്ടില്‍ 17 പേര് താമസിക്കുന്നുണ്ടായിരുന്നു. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക