News Desk

2021-05-25 06:57:35 pm IST
ദോഹ: ഗസ്സ മുനമ്പബിലേക്കുള്ള ഖത്തറിന്റെ വിവിധ സഹായങ്ങള്‍ക്ക് തടയിടാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ ജസീറ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിന് ശേഷവും ഖത്തറിന്റെ സഹായം ഗസ്സയിലേക്ക് എത്തുന്നുണ്ട്.

അതെസമയം, ഖത്തര്‍-ഈജിപ്ത് മധ്യസ്ഥ ശ്രമങ്ങളില്‍ നിര്‍ണയാക പങ്ക് ചെലുത്തിയത് കൊണ്ടാണ് ഗസ്സയിലെ വെടി നിര്‍ത്തല്‍ സാധ്യമായതെന്ന കണക്കു കൂട്ടലുകളും നിലനില്‍ക്കുന്നുണ്ട്. ഗസ്സയില്‍ ഖത്തറിന്റെ സാന്നിധ്യം തങ്ങളുടെ താല്പര്യങ്ങള്‍ക്ക്  വളരെയധികം വിഘ്‌നം വരുത്തുന്നതായി ഇസ്രായേല്‍ കണക്കാക്കുന്നുണ്ട്. 

ഗസ്സയിലെ മില്യണ്‍ കണക്കിന് ജന വിഭാഗങ്ങള്‍ ഏറെക്കുറെ ഖത്തറിന്റെ സാമ്പത്തിക ശ്രോതസ്സിനെ ആശ്രയിച്ചാണ് കഴിഞ്ഞു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം ഇസ്രായേല്‍ സൈനികര്‍ ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകര്‍ എന്ന വ്യാജേന ഫലസ്ഥീന്‍ സമൂഹത്തിനിടയില്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കൊണ്ട് രംഗത്ത് വന്നതും ജനങ്ങള്‍ക്കിടയില്‍ വലിയ അളവില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു. 

നിലവില്‍ ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രെസന്റ് എന്നീ സംഘടനകളാണ് ഗസ്സയില്‍ സഹായവിതരണം നല്‍കുന്നത്. ഖത്തറില്‍ നിന്നുള്ള ചില സ്വാകാര്യ കമ്പനികളുടെ ധന സഹായവും ഗസ്സയില്‍ എത്തുന്നത് ഇസ്രായേല്‍ ഉദ്ദേശിച്ച ഫലം ഗസ്സയില്‍ ലഭിക്കുന്നില്ലെന്ന നിഗമനത്തിലാണ് ടെല്‍ അവീവ്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top